നെടുങ്കണ്ടം: ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ 24കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൗന്തി മണികെട്ടാന്‍ പൊയ്കയില്‍ അര്‍ജുെൻറ ഭാര്യ ദേവികയെയാണ് (24) വെള്ളിയാഴ്ച രാത്രി മരിച്ചനിലയില്‍ കണ്ടത്. കുളിമുറിയില്‍ കയറിയ ദേവിക തിരികെയെത്താഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുെന്നന്നാണ് വീട്ടുകാര്‍ മൊഴി നല്‍കിയിരിക്കുന്നത്.
നെടുങ്കണ്ടം എം.ഇ.എസ് കോളജ് രണ്ടാം വര്‍ഷ ബി.എസ്സി കെമിസ്ട്രി വിദ്യാര്‍ഥിനിയാണ്. ഭര്‍ത്താവ് അര്ജുന് ദേവികുളം സബ്ജയിൽ വാര്‍ഡനാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടില്‍ വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ സംഭവത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
സന്യാസിയോട സ്വദേശിനിയാണ് ദേവിക. ആര്യന് ഏക മകനാണ്. കട്ടപ്പന ഡിവൈ.എസ്.പി നിഷാദ്, നെടുങ്കണ്ടം സി.ഐ ബി.എസ്. ബിനു എന്നിവരുടെ നേതൃത്വ