ശിവഗിരി: ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് അംഗം സ്വാമി കരുണാനന്ദ (85) നിര്യാതനായി. ഞായറാഴ്ച രാവിലെ 7.10ന് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ െവച്ചായിരുന്നു ദേഹവിയോഗം. വാർധക്യസഹജമായ അസുഖംമൂലം ഏറെനാളായി ചികിത്സയിലായിരുന്നു. കരുനാഗപ്പളളി ചെറുവെള്ളയിൽ പരേതരായ പത്മനാഭൻ-കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മക്കളിൽ അഞ്ചാമനാണ്. കരുണാകരനെന്നാണ് പൂർവാശ്രമത്തിലെ പേര്. ശിവഗിരി മഠത്തിൽ അന്തേവാസിയായെത്തിയ കരുണാകരൻ സ്വാമി പ്രകാശാനന്ദയിൽനിന്ന് സന്യാസദീക്ഷ സ്വീകരിച്ചാണ് കരുണാനന്ദയായത്. ഏറെക്കാലം തൃശൂർ കൂർക്കഞ്ചേരി രാമാനന്ദാശ്രമത്തിെൻറ ചുമതല വഹിച്ചിട്ടുണ്ട്. സമാധിയിരുത്തൽ ചടങ്ങുകൾ നടന്നു. മോക്ഷപ്രാർത്ഥന 18ന് രാവിലെ ഒമ്പതിന്.