കൊല്ലം: കടപ്പാക്കട നവജ്യോതി നഗർ 105 ശശി മന്ദിരത്തിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം റ്റി. ശശിധരൻ (കോതേത്ത് ശശി 72) നിര്യാതനായി. കൊല്ലം ശാരദാമഠം ഉപദേശകസമിതി അംഗം, കടപ്പാക്കട ശ്രീധർമശാസ്താ ക്ഷേത്രം കമ്മിറ്റി അംഗം, എസ്.എൻ.ഡി.പി യോഗം 493 നമ്പർ കുമാരവിലാസം കടപ്പാക്കട ശാഖ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം, കടപ്പാക്കട നവജ്യോതി നഗർ മുൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യമാർ: രാധാമണി, മഹിളാമണി. മക്കൾ: സോണി, വേണി.