പറളി: പറളി റെയിൽവേ സ്റ്റേഷനു മുന്നിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച വയോധികനെ തിരിച്ചറിഞ്ഞു. കുഴൽമന്ദം നെച്ചുള്ളി ആർമാംകോട് രാധാ നിവാസിൽ സേതുമാധവൻ (65) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഭാര്യ: കുത്തനൂർ കിഴക്കേതറ കണ്ടെത്തുവീട്ടിൽ രാധ. മക്കൾ: മണികണ്ഠൻ, സുധ, ഗോവിന്ദനുണ്ണി, സുമതി, സുജിത. മരുമക്കൾ: മോഹനൻ, ശശിധരൻ, ശ്രീകാന്തൻ, നളിനി, പ്രസന്ന.