ശ്രീകൃഷ്ണപുരം: ഷെഡ്ഡുംകുന്ന് പാത്തിപ്പാലം തോടിന് സമീപത്തെ കരിമ്പുഴ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 55 വയസ്സ് തോന്നിക്കുന്ന പുരുഷെൻറ മൃതദേഹമാണ് ഞായറാഴ്ച രാവിലെ ഒമ്പതരയോടെ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. കരിമ്പുഴയിലെ ട്രോമാകെയർ, 24×7 വളൻറിയർമാരും മണ്ണാർക്കാട് നിന്നെത്തിയ അഗ്നിരക്ഷ സംഘവും ചേർന്നാണ് അഴുകിയ മൃതദേഹം പുഴയിൽ നിന്ന് കരക്കെത്തിപ്പിച്ചത്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെ മോർച്ചറിയിൽ.