കല്ലടിക്കോട്: കോവിഡ് ബാധിച്ച് ഭർത്താവിന് പിറകെ ഭാര്യയും മരിച്ചു. മാപ്പിളപ്പാട്ട് രചയിതാവ് വാഴമ്പുറംകല്ലം ചോല ഇടയിൽ വീട്ടിൽ സലീമിെൻറ ഭാര്യ ആയിശാബിയാണ് (80) ചികിത്സയിലിരിക്കെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ച മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ടരക്ക് സലീമും മരിച്ചിരുന്നു. ട്രുനാറ്റ് പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് മൃതദേഹങ്ങളും കോവിഡ് ചട്ടങ്ങൾ പാലിച്ച് വാഴമ്പുറം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി. മക്കൾ: മുഹമ്മദ് റാഫി, സവാദ്, ഹുമയൂൺ കബീർ, റസീന. മരുമക്കൾ: ഉമ്മുസൽമ, ആയിശക്കുട്ടി, ഹസീന, അബ്ബാസ്.