ചാത്തന്നൂർ: സെൻറ് ജോർജ് യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ വെട്ടിക്കാട്ട് അലക്സിെൻറ ഭാര്യ റേച്ചൽ ജോൺ (ഹാപ്പു- 80) നിര്യാതയായി. നെടുങ്ങോലം ഗവ. ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. ചാത്തന്നൂർ ഗവ. ഹൈസ്കൂൾ അധ്യാപികയായും സേവനമനുഷ്ഠിച്ചു. കൊട്ടാരക്കര ആവിയോട്ട് കുടുംബാംഗമാണ്. മക്കൾ: മഞ്ജു അലക്സ് (എൽ.ഐ.സി, ആലപ്പുഴ), ഡോ. രേണു അലക്സ് (തിരുവനന്തപുരം). മരുമക്കൾ: ഷാജി ജോർജ് (യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, ആലപ്പുഴ), പരേതനായ ഡോ. ജയേഷ് തോംസൺ (തിരുവനന്തപുരം). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടിലെ ശുശ്രൂഷക്കുശേഷം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ.