കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം ഇർഷാദ് മൻസിലിൽ മുഹമ്മദ് കുഞ്ഞ് മുസ്ലിയാർ (72, ബി മുസ്ലിയാർ) നിര്യാതനായി. ദീർഘകാലം മരുതൂർകുളങ്ങര ജുമാമസ്ജിജിദ്, ഓച്ചിറ പടിഞ്ഞാറെ തെരുവ് ജുമാമസ്ജിദ്, കരുനാഗപ്പള്ളി ശൈഖ് മസ്ജിദ് തുടങ്ങിയ മസ്ജിദുകളിൽ ഇമാമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ജമീലാബീവി. മക്കൾ: ഇർഷാദ്, റസിയ, ബുഷ്റാ, റുഷിദ. മരുമക്കൾ: ഷഹീറ, അബ്ദുൽ സമദ് കാശിഫി, അബ്ദുൽ സത്താർ മൗലവി (തൊടിയൂർ ജുമാമസ്ജിദ്), താഹ (സൗദി). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് കരുനാഗപ്പള്ളി ശൈഖ് മസ്ജിദ് ഖബർസ്ഥാനിൽ.