വിഴിഞ്ഞം: പൂവാർ പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം പൂവാർ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. ബാഹുലേയൻ (59) നിര്യാതനായി. നിലവിൽ അരശുംമൂട് വാർഡിൽ നിന്നുള്ള പഞ്ചായത്തംഗമാണ്. കോവിഡ് നെഗറ്റിവായ ശേഷമുണ്ടായ കടുത്ത ന്യുമോണിയ ബാധയെതുടർന്ന് ഒരാഴ്ചയിലേറെയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അരുമാനൂർ കൃഷ്ണസദനത്തിൽ പരേതരായ കൃഷ്ണപ്പണിക്കരുടെയും സുമാംഗിയുടെയും മകനായ ബാഹുലേയൻ അവിവാഹിതതനാണ്. സഹോദരങ്ങൾ: ശിവരാജൻ, അനിതകുമാരി. ചൊവ്വാഴ്ച പൂവാർ പഞ്ചായത്ത് ഓഫിസിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ എം. വിൻസൻറ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് ലോറൻസ്, പഞ്ചായത്ത് ജീവനക്കാർ, സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി. രാജേന്ദ്രകുമാർ, പി.എസ്. ഹരികുമാർ, സെക്രട്ടറി ബോബൻ കുമാർ തുടങ്ങിയവർ അന്തിേമാപചാരം അർപ്പിച്ചു. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ എട്ടിന്.