ചങ്ങരംകുളം: ചെറുവല്ലൂർ പാണാട്ടയിൽ അബ്ദുൽ കരീം (65) നിര്യാതനായി. ദീർഘകാലം ഖത്തർ മൻസൂറയിൽ അൽസദ്ദ് ഹോട്ടൽ ബിസിനസ് നടത്തിയിരുന്നു. ഖത്തർ ചെറുവല്ലൂർ മഹല്ല് കൂട്ടായ്മക്കും പ്രവാസികൾക്കും സഹായിയായും പ്രവർത്തിച്ചിരുന്നു. ഭാര്യ: റുക്കിയ. മക്കൾ: മൻസൂർ, വഹീദ, ഫമീദ. മരുമക്കൾ: ഫാത്തിമ ഷിറിൻ, സബീബ്, ഷബീബ്.