തൃത്താല: പൊള്ളലേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പരുതൂര്‍ കളരിപറമ്പ് കോളനിക്ക് സമീപം കൈതവളപ്പില്‍ റഉൗഫിെൻറ ഭാര്യ സക്കീനയാണ് (43) മരിച്ചത്. പരുതൂര്‍ പഞ്ചായത്ത് മുന്‍ ആശ പ്രവര്‍ത്തകയായിരുന്നു. ചെറിയ തോതില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും കഴിഞ്ഞദിവസം വീട്ടില്‍ വെച്ച് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്നും പറയപ്പെടുന്നു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായതോടെ സമീപവാസികൾ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചങ്കിലും രാത്രിയോടെ മരിച്ചു. മൂന്ന് കുട്ടികളുണ്ട്.