പട്ടാമ്പി: കിഴായൂർ കർമുകിൽ വീട്ടിൽ പരേതനായ കാട്ടിൽമഠത്തിൽ ശങ്കരൻകുട്ടിയുടെ മകൻ അരുൺ (42) നിര്യാതനായി. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ഞായറാഴ്ച ഉച്ചക്ക് പഞ്ചാബിലെ ജലന്ധർ മിലിറ്ററി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വീട്ടിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച സൈനിക ബഹുമതിയോടെ ചെറുതുരുത്തി പുണ്യതീരത്ത് സംസ്കരിച്ചു. മാതാവ്: ശാരദ ദേവി (റിട്ട. നഴ്സിങ്ങ് സൂപ്രണ്ട്). ഭാര്യ: രമ്യ (കുളപ്പുള്ളി എ.യു.പി സ്കൂൾ അധ്യാപിക). മക്കൾ: ശ്രീഹരി, സാൻവിക. സഹോദരൻ: അഭിലാഷ് (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ).