തച്ചനാട്ടുകര: കാണാതായ യുവാവിനെ വീടിന് 500 മീറ്റർ അകലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തള്ളച്ചിറ താഴത്തെ കളത്തിൽ ഗോപിയുടെ മകൻ സുബിനാണ് (26) മരിച്ചത്. വെള്ളിയാഴ്ച മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ നാട്ടുകൽ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മാതാവ്: സുധ. ഭാര്യ: വിജിഷ. സഹോദരങ്ങൾ: നിബ, നീതു.