പുതുക്കോട്: തൃശൂർ ചേർപ്പ് ചൊവ്വൂർ ചെറിയ കപ്പേളക്ക് സമീപം പിക്അപ് വാനിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. പുതുക്കോട് കിഴക്കേതറ കുട്ടിവീട്ടിൽ ഇബ്രാഹിമിെൻറ മകൻ ജംഷീറാണ് (22) മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ചൊവ്വൂരിലെ ഫർണിച്ചർ സ്ഥാപനത്തിൽ അപ്ഹോൾസ്റ്ററി ജോലിക്കാരനായിരുന്ന ജംഷീർ സാധനങ്ങൾ വാങ്ങാൻ ചേർപ്പിലേക്ക് പോകുന്നതിനിടെ വാഹനത്തിൽ എതിരെ വന്ന പിക്അപ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ജംഷീറിനെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: കരീമുന്നിസ. സഹോദരങ്ങൾ: സുലൈമാൻ, ഇസ്മായിൽ, ഇർഷാദ്.