ശാസ്താംകോട്ട: പെരുവേലിക്കര കാരൂർ പുത്തൻവീട്ടിൽ കെ.എം. ബാലകൃഷ്ണപിള്ള (89, റിട്ട. അധ്യാപകൻ) നിര്യാതനായി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവാണ്. കടപുഴ നവോദയ ഗ്രന്ഥശാല സ്ഥാപക പ്രസിഡൻറ്, കാൻഫെഡ് സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കമലാഭായിപിള്ള. മക്കൾ: വത്സലകുമാരി, ലതാകുമാരി, അനിത, വൃന്ദ. മരുമക്കൾ: രാധാകൃഷ്ണപിള്ള, പ്രസാദ്, ഉണ്ണികൃഷ്ണപിള്ള, ബാലചന്ദ്രൻപിള്ള. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.