കാഞ്ഞാർ: ഇടുക്കി ജില്ലയിലെ ആദ്യകാല കമ്യൂണിസ്റ്റ്, നക്സൈലറ്റ് നേതാവും ട്രേഡ് യൂനിയൻ സംഘാടകനുമായിരുന്ന കുടയത്തൂർ വഴികോട്ട് വി.ജി. കുമാരൻ നായർ (89) നിര്യാതനായി. ഭാര്യ: കുടയത്തൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ് കോളപ്ര കരുനാട്ട് കുടുബാംഗം ഭാരതിയമ്മ. മക്കൾ: രാമചന്ദ്രൻ, സോന, മീന, വി.കെ. സാജൻ (എൻ.ജി.ഒ സംഘ് ഇടുക്കി ജില്ല പ്രസിഡൻറ്, സ്പെഷൽ വില്ലേജ് ഓഫിസർ, ആലക്കോട്), വി. കെ. ഷാജി (ഡെപ്യൂട്ടി റേഞ്ചർ, മൂന്നാർ), ബിന്ദു (നഴ്സ്, അബൂദബി). മരുമക്കൾ: ഇന്ദു, പരേതനായ സോമനാഥ്, പുഷ്പരാജ്, ബിന്ദു, ശ്രീലത, ബിജു.