കരുവാരകുണ്ട്: പിതാവ് മരിച്ച് പത്താം ദിവസം മകനും മരിച്ചു. പുന്നക്കാട് പാടത്തെ നടുത്തളയൻ കുഞ്ഞാലി എന്ന മാനുവാണ് (56) മരിച്ചത്. പിതാവ് പൂളക്കുന്നിലെ നടുത്തളയൻ കുഞ്ഞിമുഹമ്മദ് ജൂലൈ 31ന് മരിച്ചിരുന്നു. ഭാര്യ: റഹ്മത്തുന്നീസ. മക്കൾ: ഉമ്മുഹബീബ, സ്വഫ്വാൻ (സൗദി), ശഹീദ. മരുമക്കൾ: അബ്ദുൽ ഗഫൂർ (കോട്ടോപ്പാടം), ഇല്യാസ് (മേലാറ്റൂർ), നുസ്റത്ത് (മാളിയേക്കൽ).