വേങ്ങര: മകെൻറ മരണത്തിന് പിന്നാലെ പിതാവും മരിച്ചു. കളരിക്കല്‍ കടലുണ്ടി കൊടക്കാട്ടകത്ത് ആറ്റക്കോയ തങ്ങളാണ് (70) മരിച്ചത്. കഴിഞ്ഞ ദിവസമാണ് മകൻ മുഹമ്മദ് ഷരീഫ് എന്ന നോയി മരിച്ചത്. ഭാര്യ: സയ്യിദത്ത് ബീവിക്കുട്ടി. മറ്റു മക്കള്‍: സയ്യിദ് സലീം, സയ്യിദ് അലീം, സുലൈഖ ബീവി, സൈനബ ബീവി, ശമീമ ബീവി. മരുമക്കള്‍: സയ്യിദ് കുഞ്ഞിക്കോയ (എടയാട്ടുപറമ്പ്), സയ്യിദ് ഇബ്രാഹീം (പാണ്ടിക്കാട്), സയ്യിദ് അബ്ദുസ്സലാം (മമ്പുറം), സഹര്‍ബാനു ബീവി, നസീറ ബീവി, ഖദീജ ബീവി.