വേങ്ങര: മധ്യവയസ്കൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. ഊരകം വെങ്കുളത്തെ പരേതനായ പള്ളിയാളി അലവിയുടെ മകൻ മുഹമ്മദാണ് (56) മരിച്ചത്. ഊരകം ഹെൽത്ത് സെൻററിന് സമീപത്തെ കമ്പോത്ത്കുണ്ടിലെ കിണറ്റിൽ അബദ്ധത്തിൽ വീണതാണെന്നാണ് കരുതുന്നത്. ദിവസവും രാവിലെ തൊട്ടടുത്ത സ്ഥലത്ത് കുളിക്കാൻ വരാറുണ്ടായിരുന്നു. കിണറിന് സമീപം കുട കണ്ടതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മലപ്പുറത്തുനിന്ന് ഫയർഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. അവിവാഹിതനാണ്. സഹോദരങ്ങൾ: കദീജ, താച്ചു, കുഞ്ഞിപ്പോക്കർ, പരേതനായ മൊയ്ദു.