പൂക്കോട്ടുംപാടം: മുൻകാല കോൺഗ്രസ് പ്രവർത്തകൻ അമരമ്പലം സൗത്തിലെ കൂത്രാടൻ അഹമ്മദ്കുട്ടി ഹാജി (78) നിര്യാതനായി. അമരമ്പലം ഗ്രാമപഞ്ചായത്ത് മുൻ അംഗം, യമാനിയ കോളജ് വൈസ് പ്രസിഡൻറ്, പാലാമടം മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആയിഷക്കുട്ടി. മക്കൾ: മുഹമ്മദ് ബഷീർ (ഡയറ്റ് പാലക്കാട്) അബ്ദുൽ ഗഫൂർ (റിയാദ്) മൈമൂന (മമ്പാട്) ഹസീന (പാലാമടം) റസീന (കോഴിപ്പറമ്പ്). മരുമക്കൾ: ഇക്ബാൽ, മുഹമ്മദ് കുഞ്ഞു, മുഹമ്മദ് റാഫി, ഡോ. ഹബീബ ബഷീർ, നൗഫീന.