ചെങ്ങമനാട്: വലിയപറമ്പിൽ വി.എസ്. അബ്ദുൽ കരീമിെൻറ (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ) മകൻ വി.എ. ഷാജി (44) ദുൈബയിലെ ഷാർജയിൽ നിര്യാതനായി. ഷാർജയിൽ ബിസിനസുകാരനായ ഷാജി കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് സുഹൃത്തിനൊപ്പം കാറിൽ മടങ്ങുമ്പോൾ രക്തസമ്മർദം കൂടിയതിനെത്തുടർന്ന് അവശനിലയിലാവുകയായിരുന്നു. ഉടൻ ആംബുലൻസിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച ഉച്ചക്കുശേഷം മരണപ്പെട്ടു. ഒന്നര വർഷം മുമ്പാണ് ഷാജി നാട്ടിൽ വന്ന് മടങ്ങിയത്. ഭാര്യ: കാഞ്ഞിരമറ്റം സിയാജ് മൻസിലിൽ സിനീറബീവി. മക്കൾ: നേഹ (പ്ലസ് വൺ വിദ്യാർഥിനി, ഐ.എച്ച്.ആർ.ഡി, കപ്രശ്ശേരി), നഹല (നിർമല സ്കൂൾ, ആലുവ). മാതാവ്: ചെങ്ങമനാട് പുത്തൻപറമ്പിൽ കുടുംബാംഗം ഹാജറ. സഹോദരങ്ങൾ: ഡോ.വി.എ. വിനോവിൻ (ഗവ.യു.പി സ്കൂൾ, ഉഴുവ, ചേർത്തല), പ്രീതി ഫൈസൽ. ശനിയാഴ്ച പുലർച്ച എത്തിക്കുന്ന മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം രാവിലെ എട്ടിന് പനയക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.