കളമശ്ശേരി: മറ്റക്കാട് പുന്നക്കാട്ട് വീട്ടിൽ പരേതനായ സെയ്തുപിള്ളയുടെ മകൻ പി.സി. അലിയാർ (82) നിര്യാതനായി. എച്ച്.എം.ടി മുൻ ജീവനക്കാരനായിരുന്ന പരേതൻ മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡൻറ്, മറ്റക്കാട് ശാഖ പ്രസിഡൻറ്, തൃക്കാക്കര സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഖദീജ. മകൾ: ഉമൈബ. മരുമകൻ: ഷംസുദ്ദീൻ.