കാഞ്ഞാര്‍: തുരുത്തിക്കര പരേതനായ ടി.വി. സെബാസ്റ്റ്യെൻറ ഭാര്യ അച്ചാമ്മ (84)നിര്യാതയായി. ഭരണങ്ങാനം ചുമപ്പുങ്കല്‍ (പൂവേലില്‍) കുടുംബാംഗമാണ്. മക്കള്‍: മോളി (റിട്ട.ഡി.ജി.എം ഇടുക്കി ജില്ല ബാങ്ക്), റിട്ട.പ്രഫ. ഷേര്‍ളി (വിമല കോളജ് തൃശൂര്‍), ജോളി (ക്രൈസ്റ്റ് യൂനിവേഴ്സിറ്റി ബംഗളൂരു), പരേതനായ സാജു, റാണി (അസി. എന്‍ജിനീയര്‍ കെ.എസ്.ഇ.ബി), രാജു, സോണി, പ്രിയ (യു.കെ). മരുമക്കള്‍: ഫ്രാന്‍സിസ് കുര്യന് ഇടവക്കണ്ടത്തില്‍, ജോസ് മുട്ടത്ത് (തൃശൂര്‍), ജോണി തൊടുകയില്‍ (പൂവരണി), പി.എം. മത്തായി പുതുമന (അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.എസ്.ഇ.ബി), ഷാൻറി മണ്ണാറാത്ത് (അരുവിത്തുറ), ജോണ്സണ് തോട്ടക്കര (പൂഞ്ഞാര്‍), വിന്‍സെൻറ് വാളുവെട്ടിക്കല്‍ (തിരുവമ്പാടി). സംസ്കാരം ഞായറാഴ്്ച ഉച്ചക്ക് രണ്ടിന് കുടയത്തൂര്‍ സെൻറ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍.