മുതലക്കോടം: കുഞ്ചറക്കാട്ട് പരേതനായ കെ.ജെ. ഉലഹന്നാെൻറ (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) ഭാര്യ അന്നമ്മ (85) നിര്യാതയായി. ആലുവ വാഴക്കുളം മേക്കാട്ട് കുടുംബാംഗമാണ്. മക്കൾ: റോസിലി (യു.കെ), ഡോ. കെ. മേരി ജോൺ, കെ.ജെ. ജോൺ (റിട്ട. എയർഫോഴ്സ്), ആലീസ്, റാണി (ചെന്നൈ), കെ.ജെ. ജോസ് (റിട്ട. ബി.എസ്.എഫ്), ലിസി, ജെസി (യു.എസ്.എ), ഷീബ (ചെന്നൈ), നീതു (യു.കെ). മരുമക്കൾ: ജോസ് (യു.കെ), ഡോ. മധുസൂദനൻ, റോസമ്മ, ജിമ്മി, സി.എൻ. പുരുഷോത്തമൻ (ചെന്നൈ), ടെസി, ലാൽ, സിബി കുര്യൻ (യു.എസ്.എ), റെജി (ചെന്നൈ), ജിജു (യു.കെ). മൃതദേഹം ഞായറാഴ്ച വൈകീട്ട് മൂന്നിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.