പെരുമ്പാവൂർ: ഫേസ്ബുക്ക് ലൈവ് ഇട്ടശേഷം യുവാവ് ആത്മഹത്യ ചെയ്തു. പത്തനംതിട്ട വടശ്ശേരിക്കര വീട്ടിൽ ആശിഷ് ഓമനക്കുട്ടനാണ് (24) മരിച്ചത്. പുല്ലുവഴിയിൽ കാർ ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടിവ് ആയിരുന്നു. പുല്ലുവഴി എൽ.പി സ്കൂളിന് മുൻവശത്തെ വാടക വീട്ടിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിന് പിറകിലെ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. മരണം മൊബൈൽ ഫോണിൽ ചിത്രീകരിച്ചിട്ടുണ്ട്.പ്രണയനൈരാശ്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി ആശിഷ് ഉച്ചത്തിൽ ഫോണിൽ സംസാരിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു. കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി അേന്വഷണം നടത്തി.