പെരിന്തൽമണ്ണ: വീട്ടുകാർ കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നതിനിടെ ഒരുദിവസം ഇടവിട്ട് ഭാര്യയും ഭർത്താവും മരിച്ചു. മേലെ പൂപ്പലം കല്ലങ്ങാടൻ മുഹമ്മദ് എന്ന ടെയ്ലർ കുഞ്ഞാപ്പ (72) വെള്ളിയാഴ്ച രാവിലെ പത്തിനും ഭാര്യ ഉള്ളാട്ടിൽ ഖദീജ ശനിയാഴ്ച രാവിലെയുമാണ് മരിച്ചത്. ഖദീജയടക്കം വീട്ടുകാർ കോവിഡ് പോസിറ്റിവായതിനാൽ ഹോം ഐസൊലേഷനിൽ തുടരുകയായിരുന്നു. പെരിന്തൽമണ്ണയിലെ ആദ്യകാല തയ്യൽ തൊഴിലാളിയായിരുന്നു മുഹമ്മദ്. മക്കൾ: അബ്ദുൽ റിയാസ്, അബ്ദുൽ നിസാർ. മരുമക്കൾ: അരീക്കാട്ടുപറമ്പിൽ അസ്മ (താഴെക്കോട്) കല്ലറക്കുഴിയിൽ ഷറീന (തൂത).