മലമ്പുഴ: തോട്ടിൽ കുളിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലമ്പുഴ ആനക്കല്ല് കൂടാരത്തിൽ വീട്ടിൽ തോമസിെൻറ മകൻ എൽദോയാണ് (28) മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് വീടിന് സമീപത്തെ കൊച്ചിത്തോട്ടിൽ കുളിക്കാൻ പോയത്.ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ തോട്ടിൽ കിടക്കുന്നതാണ് കണ്ടത്. നാട്ടുകാർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നെന്മാറയിലെ ക്രഷർ യൂനിറ്റിൽ സൂപ്പർവൈസറാണ്. ശനിയാഴ്ചയാണ് വീട്ടിലെത്തിയത്. ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ്: സൂസമ്മ. സഹോദരി: അഞ്ജുമോൾ.