പെരുമ്പാവൂർ: എ.എം റോഡിലെ പാലക്കാട്ടുതാഴത്ത് തടിലോറി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുടിക്കൽ ചിറയൻപാടം വടക്കൻ വീട്ടിൽ കുഞ്ഞുമുഹമ്മദിെൻറ മകൻ അലിയാണ് (32) മരിച്ചത്. വെള്ളിയാഴ്ച പുലർച്ച നാേലാടെയായിരുന്നു അപകടം. പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന അലിയുടെ ബൈക്കിൽ തടിലോറി ഇടിക്കുകയായിരുന്നു. പാലത്തിൽ മാസങ്ങളായി കുഴി രൂപപ്പെട്ട് തകർന്ന നിലയിലാണ്. ബൈക്ക് വെട്ടിച്ച് മാറ്റുന്നതിനിടെ മറിഞ്ഞുവീണ അലി ലോറിക്കടിയിൽപെടുകയായിരുന്നു. പ്രവാസിയായ അലി ഗൾഫിലേക്ക് തിരിച്ചുപോകുന്നതിന് ടിക്കറ്റ് എടുക്കാൻ കോഴിക്കോട് പോകുന്ന യാത്രയിലാണ് അപകടം. ഒമ്പതുമാസം മുമ്പായിരുന്നു വിവാഹം. ഭാര്യ നൗഫിയ ഏഴ് മാസം ഗർഭിണിയാണ്. മാതാവ്: റുഖിയ.