വെള്ളിയാമറ്റം: നിയന്ത്രണം വിട്ട കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. മാമൂട്ടിൽ ഹമീദാണ് (58 ) മരിച്ചത്. കാറിലുണ്ടായിരുന്ന മൂസ, ഹസൻ, കദീജ എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണംവിട്ട കാർ റോഡിലൂടെ നടന്നുപോകുകയായിരുന്ന ഹമീദിനെ ഇടിച്ചശേഷം തോട്ടിലേക്ക് മറിയുകയായിരുന്നു. ഹമീദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ സമയം തോട്ടിൽ കുളിക്കാനെത്തിയ ഷരീഫ ഷംസുദ്ദീൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാർ പാഞ്ഞെത്തുന്നത് കണ്ട് ഓടി മാറിയപ്പോൾ വീണ് പരിക്കേൽക്കുകയായിരുന്നു. പെരിന്തൽ മണ്ണയിൽനിന്ന് ബന്ധു വീട്ടിലെത്തിയവർ സഞ്ചരിച്ചിരുന്നകാർ പതിക്കാമല റോഡിൽനിന്ന് ഇറുക്കു പാലത്തേക്ക് വരുന്ന വഴി ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റുേമാർട്ടത്തിനായി തൊടുപുഴ ജില്ല ആശുപത്രിയിലേക്ക് മാറ്റി.