ആലത്തൂർ: പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവവും ശ്വാസതടസ്സവും കാരണം യുവതി പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ആലത്തൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം വാനൂർ കീഴ്പ്പാടം കാവത്ത് വീട്ടിൽ സുരേഷ് ബാബുവിെൻറ ഭാര്യ ഷർമിളയാണ് (33) മരിച്ചത്. നവജാത ശിശു പ്രത്യേക പരിചരണത്തിൽ കഴിയുകയാണ്. പ്രസവ സമയത്ത് ഉണ്ടാകുന്ന അപൂർവ ആരോഗ്യ പ്രശ്നമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറയുമ്പോൾ, ചികിത്സ പിഴവാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ആലത്തൂർ ഗുരുകുലം സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി നിത മകളാണ്. കോട്ടായി കരിയങ്കോട് കൃഷ്ണൻകുട്ടി-ഓമന ദമ്പതികളുടെ മകളാണ് ഷർമിള. സഹോദരങ്ങൾ: അനീഷ, മഞ്ജുഷ.