ഇരിമ്പിളിയം: പെരിങ്ങാട്ടുതൊടിയിലെ പരേതനായ കുൈഞ്ഞദ്രു വൈദ്യർ എന്ന വാപ്പു വൈദ്യരുടെ ഭാര്യ മണ്ടായപ്പുറത്ത് ആയിശുമ്മു (88) നിര്യാതയായി. മദ്രാസ് ഗവൺമെൻറിൽ കോഴിക്കോട് സബ് കലക്ടർ ആയിരുന്ന അഹമ്മദ്കുട്ടി മൂപ്പെൻറ മകളാണ്. മക്കൾ: ജമീല, അഹമ്മദ്കുട്ടി, അബ്ദുൽ ജലീൽ, ബഷീർ അഹമ്മദ്, ഫൈസൽ സലീം (അബൂദബി), പരേതയായ ലൈല. മരുമക്കൾ: അബ്ദുല്ലക്കുട്ടി, സൈഫുദ്ദീൻ, അസീമ, ബുഷ്റ, ഷൈജാബി, പരേതയായ ആസ്യ. സഹോദരൻ: മുഹമ്മദ് മൂപ്പൻ എന്ന ബാവു മൂപ്പൻ (രണ്ടത്താണി).