ആറ്റിങ്ങൽ: കവിയും ഗാനചയിതാവുമായ ടോൾമുക്ക് സരോദിൽ സതീശൻ വഞ്ചിയൂർ (73) നിര്യാതനായി. ഋതുവിലാപം, സതീശൻ വഞ്ചിയൂരിെൻറ കവിതകൾ എന്നിവയാണ് പ്രധാന കവിത സമാഹാരങ്ങൾ. കൊടിമൂട്ടിൽ, തൊഴുവൻകോട്, പണിമൂല, ശാർക്കര ക്ഷേത്രങ്ങൾക്കുവേണ്ടി രചിച്ച ഗാനങ്ങൾ ഏറെ ശ്രദ്ധനേടി. ആറ്റിങ്ങൽ രാഗമാലിക തിയറ്റേഴ്സിനുവേണ്ടി ‘ഗർത്തം’ നാടകത്തിെൻറ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. രാഷ്ട്രശിൽപി മാസിക പ്രസിദ്ധീകരിച്ചു. പരസ്യ ഡബ്ബിങ് രംഗത്ത് നീണ്ടകാലം പ്രവർത്തിച്ചിരുന്നു. ഭക്തിഗാനങ്ങളെഴുതി സ്വയം ചിട്ടപ്പെടുത്തി അവതരിപ്പിച്ചിരുന്ന സോപാനം ഭക്തിസംഗീതികയുടെ സംഘാടകനായിരുന്നു. കെ.എസ്.വൈ.എഫിെൻറ ആദ്യ വഞ്ചിയൂർ മേഖല പ്രസിഡൻറായിരുന്നു. ഭാര്യ: പരേതയായ പ്രസന്ന. മക്കൾ: മാനസ്, മൃണാൾ, ഇംറോസ്. സഞ്ചയനം 20ന് രാവിലെ 8.30ന്.