കല്ലൂപ്പാറ: പുതിയവീട്ടിൽ പരേതനായ ടി.കെ. രാമകൃഷ്ണപിള്ളയുടെ ഭാര്യ വി.പി. തങ്കമ്മ (94) നിര്യാതയായി. വള്ളംകുളം മാടമ്പിൽ വലിയപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ആനന്ദ ബായി, പി.ആർ. ശൈലജ, ജലജ. മരുമക്കൾ: നൂറനാട് ചക്കൻകുളങ്ങര പടനിലം കെ. ചന്ദ്രശേഖരൻ, കറ്റോട്ട് ചാലാക്കൽ എം. രാമചന്ദ്രൻ, തിരുവല്ല അശ്വതിഭവനിൽ എ.സി. വ്യാസൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.