ആനക്കര: ബാലകവിതകളും കഥകളും എഴുതി ശ്രദ്ധേയനായ കഥാകൃത്ത് മൂര്‍ക്കോത്ത് ബാലചന്ദ്രന് ഇനി ഓര്മ. കുമരനെല്ലൂര്‍ അമേറ്റിക്കരയില്‍ വീടിന് സമീപത്തായി പലചരക്ക് കച്ചവടം നടത്തിവരുകയായിരുന്നു. ബാല്യകാലം തൊട്ട് ബാലമാസികകള്‍ മുതല്‍ കഥകളും കവിതകളും പങ്കുവച്ചാണ് ബാലചന്ദ്രെൻറ ജീവിതം. ആകാശവാണി തൃശൂര്‍ നിലയത്തിലെ സ്ഥിരം ശ്രോതാവായിരുന്നു. ആകാശവാണിയിൽ കഥയും കവിതയും അവതരിപ്പിച്ചു.കുമരനെല്ലൂർ കലാസമിതി രൂപവത്കരിച്ചു. അമേറ്റിക്കരയിലെ സർഗശക്തി വായനശാലയിൽ സജീവ സാന്നിധ്യമായിരുന്നു. പഴയകാലത്ത് കൈയഴുത്ത് മാസികകൾ തയാറാക്കുകയും ഒരുമാസികയിൽ തന്നെ പല പേരുകളിൽ കവിതകളും ലേഖനങ്ങളും എഴുതുമായിരുന്നു.