തൊടുപുഴ: നഗരത്തിൽ കുട്ടപ്പാസ് ഹോട്ടലിന് സമീപം മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇടവെട്ടി ചെരിഞ്ചോട്ടിൽ ജബ്ബാറാണ് (61) മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെ ഇതുവഴി നടന്നുപോയവരാണ് മൃതദേഹം കണ്ടത്. ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് വന്ന് പരിശോധിക്കുേമ്പാൾ മരിച്ചനിലയിലായിരുന്നു. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുണ്ട്. തിങ്കളാഴ്ച രാത്രി സമീപത്തെ ലോഡ്ജിൽ വാക്കേറ്റം നടന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് തൊടുപുഴ ഡിവൈ.എസ്.പി കെ.സദൻ പറഞ്ഞു. ഇദ്ദേഹത്തിനൊപ്പം ലോഡ്ജിലുണ്ടായിരുന്നവരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ജബ്ബാർ നഗരത്തിലെ മത്സ്യവ്യാപാരിയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: ലൈല. മക്കൾ: നവാസ്, അനൂപ്.