ശാസ്താംകോട്ട: ഉമ്മയും മരുമകളും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. വേങ്ങ തെക്കടുത്ത് (മുളവൂർ തറയിൽ) പരേതനായ യൂനുസ്കുഞ്ഞിെൻറ ഭാര്യ അസുമാബീവി(87)യും ഇവരുടെ മകൻ അബ്ദുൽ മജീദിെൻറ ഭാര്യ ജമീലാബീവി(58)യുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ ജമീലാബീവിയും രാവിലെ ഏഴോടെ അസുമാബീവിയും മരിക്കുകയായിരുന്നു. അസുമാബീവിയുടെ മറ്റൊരു മകൻ: അബ്ദുൽ നാസർ. ജമീലാബീവിയുടെ മക്കൾ: സീമ, സീന, സീയാദ്, നുസ്റത്ത്.