കല്ലമ്പലം: വ്യാപാരപ്രമുഖനും 32 വർഷമായി വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂനിറ്റ് പ്രസിഡൻറുമായ നാവായിക്കുളം പുന്നോട് സീനോസിലിൽ കമാലുദ്ദീൻ തങ്ങൾ (71) നിര്യാതനായി. മേഖലയിൽ വ്യാപാരി സമൂഹത്തിെൻറ ഏകോപനത്തിനായി പ്രയത്നിച്ചു. കടമ്പാട്ടുകോണം ഷെറിൻ ഇൻറർനാഷനൽ സ്കൂൾ മാനേജരാണ്. കേരള യൂനിവേഴ്സിറ്റി മുൻ സെനറ്റ് മെംബർ, മെക്ക ട്രസ്റ്റ് മുൻ ചെയർമാൻ, ട്രാവൻകൂർ എഞ്ചിനീയറിങ് കോളജ് മുൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കല്ലമ്പലത്തെ കെൽട്രോൺ നോളജ് സെൻറർ സ്ഥാപിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. ഭാര്യ: താഹിറ ബീവി. മക്കൾ: പരേതയായ ഷെറിൻ, ഷഹനാസ് (യു.എസ്.എ), ഡോ. റസിൻ തങ്ങൾ (കൊല്ലം മെഡിക്കൽ മിഷൻ), റോഷൻ തങ്ങൾ (എൻജിനീയർ). മരുമക്കൾ: ആരിഫ് (യു.എസ്.എ), ഡോ: ആമിന (കൊല്ലം മെഡിക്കൽ മിഷൻ).