പുത്തൂർ: അയിരുക്കുഴി ഇലവിളവീട്ടിൽ ഇ.ജെ. ഫിലിപ്പ് (തങ്കച്ചൻ, 63) നിര്യാതനായി. കറ്റാനം പടിഞ്ഞാറേ നിലമേൽ കുടുംബാംഗം എൽസിയാണ് ഭാര്യ. മക്കൾ: പിൽസി (ബഹ്റൈൻ), പിൽസൺ (മസ്കത്ത്). മരുമക്കൾ. മനീഷ, ഈപ്പൻ (ബഹ്റൈൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പുത്തൂർ സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.