തിരുനാവായ: കാദനങ്ങാടിയിൽ കോഴിക്കടയും എടക്കുളം, മുട്ടിക്കാട് അങ്ങാടികളിൽ ചായക്കടയും നടത്തിയിരുന്ന ചക്കാലിപ്പറമ്പിൽ ഹംസ (61) നിര്യാതനായി. പരേതരായ അഹമ്മദ്, ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കൾ: ജസീറ, ശരീഫ്, ജാബിർ. മരുമക്കൾ: ഇബ്റാഹിം കരിപ്പോൾ, ജസ്ന കുറുക്കോൾ. സഹോദരങ്ങൾ: സൈദലവി, സലാം, സക്കീർ, പാത്തുമ്മു വൈരങ്കോട്, ഖദീജ താനാളൂർ, നഫീസ വെട്ടിച്ചിറ, സൈനബ തിരുത്തി, പരേതനായ അബ്ദുല്ലക്കുട്ടി.