വേങ്ങര: പൂച്ചോലമാട് സ്വദേശി പൂവ്വിൽ ലവക്കുട്ടി ഹാജി (90) നിര്യാതനായി. വേങ്ങരയിലെ പഴയകാല മലഞ്ചരക്ക് വ്യാപാരിയും പൂച്ചോലമാട് മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറും പള്ളി മുതവല്ലിയുമായിരുന്നു. മെജസ്റ്റിക് ജ്വല്ലേഴ്സ് ഗ്രൂപ് ചെയർമാൻ പൂവ്വിൽ കോമുക്കുട്ടി ഹാജി സഹോദരനാണ്. ഭാര്യമാർ: പരേതയായ ചപ്പങ്ങത്തിൽ നഫീസ, തച്ചരുപടിക്കൽ കൊളക്കാട്ടിൽ പാത്തുമ്മു. മക്കൾ: കബീർ, ഫാറൂഖ്, സിദ്ദീഖ്, യാസിർ, ബിയ്യാത്തുട്ടി, പാത്തുമ്മു, സുബൈദ, ഖദീജ, ഷംല. മരുമക്കൾ: മുഹമ്മദ് കുട്ടി (സൂപ്പർ ബസാർ), പരേതനായ അലി (കണ്ണമംഗലം), ഇബ്രാഹീം (ഊരകം), മജീദ് പ്രറപ്പൂർ), സക്കീർ (ക്ലാരി), ശരീഫ, ശബ്ന, റിഫാന, താഹിറ.