തിരുവല്ല: സ്കൂട്ടറിടിച്ച് സൈക്കിൾ യാത്രികനായ നിരണം സെൻട്രൽ അന്തനാരിൽ വീട്ടിൽ ബാബു എന്ന ഈപ്പൻ (75) മരിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ നിരണം മുളമൂട്ടിൽപടിക്ക് സമീപമാണ് അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ഈപ്പനെ തിരുവല്ല ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു അന്ത്യം. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.