അടിമാലി: റിസോർട്ട് ഉടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാങ്കുളം വിരിപാറയിലെ വൈൽഡ് എലിഫൻറ് റിസോർട്ട് ഉടമ എറണാകുളം പച്ചാളം ചെറുപുന്നത്തിൽ ബാസ്റ്റിൻ ജെയ്സൺ ലൂയിസാണ് (60) മരിച്ചത്.വ്യാഴാഴ്ച രാവിലെ 11ഓടെ ഇദ്ദേഹത്തിെൻറ തന്നെ വിസ്പറിഗ് ഗ്ലൈഡിങ് റിസോർട്ടിനോട് ചേർന്ന സ്വന്തം കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ചത്. ജീവനക്കാരാണ് കണ്ടത്. കതകും ജനലും ഉള്ളിൽനിന്ന് പൂട്ടിയിരുന്നു. ഒന്നര വർഷമായി റിസോർട്ടുകൾ അടച്ചിരിക്കുകയാണ്. ഇത് വരുമാനം ഇല്ലാതാക്കിയെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായി പറയുന്നില്ല. മാങ്കുളത്തെ ആദ്യറിസോർട്ടാണിത്. മാങ്കുളത്തിെൻറ ടൂറിസം സാധ്യത ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ നിർണായക സംഭാവന നൽകിയിട്ടുണ്ട് ഇദ്ദേഹം. ഭാര്യ: മേരി, മക്കൾ: അമൽ, അശ്വനി.