ആലത്തൂർ: തൃപ്പാളൂരിനടുത്ത് ഗായത്രി പുഴക്കടവിൽ വീട്ടമ്മയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുള്ളോട് തേനാരിപറമ്പ് ചുങ്കത്ത് കേശവ നിവാസിൽ പരേതനായ അജയെൻറ ഭാര്യ രമാദേവി (52) ആണ് മരിച്ചത്. തൃപ്പാളൂർ ശിവക്ഷേത്രത്തിന് അഭിമുഖമായ കടവിൽ വ്യാഴാഴ്ച രാവിലെ 10ഓടെയാണ് സംഭവം.വസ്ത്രങ്ങൾ അലക്കാൻ പോയതായിരുന്നു ഇവർ. കടവിൽ വീണു കിടക്കുന്നതു കണ്ട് നാട്ടുകാരാണ് വിവരം ആലത്തൂർ പൊലീസിൽ അറിയിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം വെള്ളിയാഴ്ച പോസ്റ്റമോർട്ടം നടക്കും. അപസ്മാര രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. മകൾ: അരുണ.