വർക്കല: സി.പി.എം വർക്കല ഏരിയ കമ്മിറ്റി അംഗവും ചെമ്മരുതി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും ചെമ്മരുതി സർവിസ് സഹകരണബാങ്ക് പ്രസിഡൻറുമായ പനയറവിളയിൽ വീട്ടിൽ ടി. രാധാകൃഷ്ണൻ (61) നിര്യാതനായി. തങ്കപ്പൻപിള്ളയുടെയും ഭവാനിയമ്മയുടെയും മകനാണ്. വർക്കല ബ്ലോക്ക് പഞ്ചായത്തംഗമായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെ സി.പി.എമ്മിലെത്തി. ദീർഘകാലം ചെമ്മരുതി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കർഷകത്തൊഴിലാളി യൂനിയൻ നേതാവുമായിരുന്നു. ദീർഘകാലം പാരലൽ കോളേജ് അധ്യാപകനും പനയറ കലാപോഷിണി ഗ്രന്ഥശാല പ്രവർത്തകനും കലാസാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു. ഭാര്യ: അമ്പിളി (കേരള ബാങ്ക് നടയറ ശാഖ). മക്കൾ: തസ്ലിമ (ബി.എസ്സി മൈക്രോബയോളജി വിദ്യാർഥിനി), നീലിമ ആർ. കൃഷ്ണൻ (എൽഎൽ.ബി വിദ്യാർഥിനി)