വര്‍ക്കല: നിയന്ത്രണം തെറ്റിയ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വര്‍ക്കല പുല്ലാന്നികോട് തുണ്ടന്വിള വീട്ടില്‍ സുദര്ശനന് (65) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30നായിരുന്നു അപകടം.രാത്രിയില്‍ അയല്‍വാസിയെ ആശുപത്രിയിലാക്കി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. വീടിനടുത്തുള്ള ഇറക്കം ഇറങ്ങവെ നിയന്ത്രണം തെറ്റിയ ഓട്ടോ തെങ്ങിലിടിച്ച് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സുദര്‍ശനനെ വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രമ. മക്കള്‍: സുജി, സുമി.