തിരുവനന്തപുരം: അക്ഷയ ടി.സി 25/2097 ധർമാലയം റോഡ് തിരുവനന്തപുരം കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സി.ഇ.ഒ ആയിരുന്ന മനേഷ് ഭാസ്കർ (43) നിര്യാതനായി. എസ്.എഫ്.ഐ പ്രഥമ പ്രസിഡൻറ് പരേതനായ സി. ഭാസ്കരെൻറയും (ചിന്ത പബ്ലിക്കേഷൻസ്) തുളസി ഭാസ്കരെൻറയും (ദേശാഭിമാനി) മകനാണ്. ഭാര്യ: പൊന്നി മനേഷ്. മകൻ: ആദിതേജ്. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ദിനേഷ് ഭാസ്കരൻ സഹോദരനാണ്.