കോലഞ്ചേരി: ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കിങ്ങിണിമറ്റം കുന്നത്ത് ഇലവുംതടത്തിൽ അമൽ സാജുവാണ് (29) മരിച്ചത്. ഭാര്യ: തുരുത്തിപ്പിള്ളി തോട്ടത്തിൽ കുടുംബാഗം റിയ. പിതാവ്: സാജു. മാതാവ്: വത്സ. സഹോദരൻ അലൻ (കാനഡ). പാലാരിവട്ടത്തുനിന്ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി വ്യാഴാഴ്ച രാത്രി 10.30ഓടെ കരിമുകൾ _ബ്രഹ്മപുരം റോഡിൽ കരിമുകൾ കവലക്ക് സമീപമാണ് അപകടമുണ്ടായത്.അപകടസമയത്ത് അതുവഴി വാഹനത്തിൽ പോകുകയായിരുന്ന മെഡിക്കൽ വിദ്യാർഥികൾ പ്രഥമ ശുശ്രൂഷ നൽകി കരിമുകൾ പൊലീസിെൻറ സഹായത്തോടെ ആ ശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.