ഒറ്റപ്പാലം: അജ്ഞാത വാഹനമിടിച്ച് മോപ്പഡ് യാത്രക്കാരൻ മരിച്ചു. പാലക്കാട് കിഴക്കഞ്ചേരി ഇളവംപാടം പുന്നപ്പാടം വീട്ടിൽ കാസിമിൻെറ മകൻ ജബ്ബാറാണ് (52) മരിച്ചത്. വെള്ളിയാഴ്ച പുലർച്ച 5.30ഓടെയാണ് അപകടം. കുളപ്പുള്ളി ഭാഗത്തേക്ക് പൊയ്ക്കൊണ്ടിരുന്ന മോപ്പഡിനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ സി.സി.ടി.വി പരിശോധിച്ച് ഇടിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.