ചെര്‍പ്പുളശ്ശേരി: കയ്ലിയാട് കുണ്ടുള്ളി ചന്ദ്രശേഖര പണിക്കര്‍ (96) നിര്യാതനായി. മുംബൈയിലെ വിംകോ മാച്ചസ് ഫാക്ടറി ജീവനക്കാരനായിരുന്നു. കുറച്ചുകാലം ഓര്‍ഡനന്‍സ് ഫാക്ടറിയിലും പ്രവര്‍ത്തിച്ചു. പിന്നീടാണ് വിംകോ മാച്ചസില്‍ ചേര്‍ന്നത്. മുംബൈയില്‍ മലയാളി അസോസിയേഷനുമായും ട്രേഡ് യൂനിയനുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പരേതയായ വയ്യാട്ട് കാവുപറമ്പ് കമലം. മക്കള്‍: ഡോ. ലളിത (ഗൈനക്കോളജിസ്റ്റ്, ചെര്‍പ്പുളശ്ശേരി സഹകരണ. ആശുപത്രി), പരേതനായ ഗോപാലകൃഷ്ണൻ. മരുമക്കള്‍: ഡോ. ഗോവിന്ദന്‍കുട്ടി (ചെര്‍പ്പുളശ്ശേരി), പരേതയായ ശോഭന.