കല്ലടിക്കോട്: ദേശീയ പാതയിൽ കുതിരാനു സമീപം വഴുക്കപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലടിക്കോട് വാക്കോട് പഴഞ്ചിറയിൽ ജെയിംസിെൻറ മകൻ റിജോ (അപ്പു -20) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. കുഴിയിൽ ചാടി നിയന്ത്രണം വിട്ട സ്കൂട്ടർ എതിരെ വന്ന ട്രെയിലറിൽ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ റിജോയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ടാണ് മരിച്ചത്. മാതാവ്: ഷീബ. സഹോദരങ്ങൾ: റിൻസി, റിയ.
റിജോയുടെ കൂടെ യാത്ര ചെയ്തിരുന്ന പറക്കലടി രാധാകൃഷ്ണെൻറ മകൻ ധനേഷ് (22) പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സുഹൃത്തുക്കളായ നാലുപേർ രണ്ടു വാഹനങ്ങളിലായി തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ അഭിമുഖം നടത്തി മടങ്ങിവരുമ്പോഴാണ് അപകടം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി.